കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ 2025: ഗ്രാൻഡ് ഫിനാലെയ്ക്ക് വിൻസി അലോഷ്യസ് മുഖ്യാതിഥി
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിച്ച കലാ, സാംസ്കാരിക, സാഹിത്യ മേളയായ 'കെ.സി.എ - ബി.എഫ്.സി ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2025'ന്റെ ഗ്രാൻഡ് ഫിനാലെ ഡിസംബർ 12ന് കെ.സി.എ ഹാളിൽ വെച്ച് നടക്കും. 1000-ലധികം കുട്ടികൾ പങ്കെടുത്ത വലിയൊരു മത്സരവേദിക്കാണ് ഈ ഫിനാലെയോടെ തിരശ്ശീല വീഴുന്നത്.
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ പ്രമുഖ സിനിമാ താരം വിൻസി അലോഷ്യസ് ആയിരിക്കും ഗ്രാൻഡ് ഫിനാലെയിലെ മുഖ്യാതിഥി. ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനകളിലെ പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.
േേോി്
