ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഇന്റർ-സ്‌കൂൾ കപ്പ് 2025 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂളിന് കിരീടം

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഇന്റർ-സ്‌കൂൾ കപ്പ് 2025 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ കിരീടം നേടി. ഫൈനലിൽ ന്യൂ മില്ലേനിയം സ്‌കൂളിനെതിരെ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യൻ സ്‌കൂൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂ മില്ലേനിയം സ്‌കൂളിന്റെ 176 റൺസ് വിജയലക്ഷ്യം, നാല് ഓവറിലധികം ബാക്കി നിൽക്കെ ഇന്ത്യൻ സ്‌കൂൾ മറികടന്നു.
വിജയത്തിൽ നിർണ്ണായകമായത് ക്യാപ്റ്റൻ മുഹമ്മദ് ബാസിൽ നേടിയ സെഞ്ച്വറിയാണ്. മത്സരത്തിൽ മൊത്തം 11 സ്‌കൂളുകളാണ് പങ്കെടുത്തത്. പരിശീലകൻ വിജയൻ നായരുടെ കീഴിലാണ് ഇന്ത്യൻ സ്‌കൂൾ ടീം ഈ വിജയം നേടിയത്.
ു്ിു