മുന്നറിയിപ്പില്ലാതെ 100 സ്ത്രീ ജീവനക്കാരെ പിരിച്ചുവിട്ട് കെഎസ്ആർടിസി

ഷീബ വിജയൻ
തിരുവനന്തപുരം I മുന്നറിയിപ്പില്ലാതെ 100 സ്ത്രീ ജീവനക്കാരെ പിരിച്ചുവിട്ട് കെഎസ്ആർടിസി. 15 വർഷത്തിലേറെയായി ജോലി ചെയ്തിരുന്നവരെയാണ് മുന്നറിയിപ്പില്ലാതെ പറഞ്ഞുവിട്ടത്. 190 താത്കാലിക ജീവനക്കാരുണ്ടായിരുന്നതിൽ 100 പേരെയാണ് ജൂലൈ മുതൽ മാറ്റിനിർത്തിയത്. നാളെ മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് ഓഫീസ് മേധാവിമാർ വഴി അറിയിക്കുകയായിരുന്നു. നിലനിർത്തിയിട്ടുള്ള 90 പേർക്ക് അധിക ഡ്യൂട്ടി നൽകിയാണ് ഓഫീസ് ജോലികൾ തീർക്കുന്നത്.
2007 മുതൽ വിവിധ എംപ്ലോയ്‌മെന്‍റ് എക്സ്‌ചേഞ്ചുകളിൽനിന്ന് ജൂനിയർ ഓഫീസ് അസിസ്റ്റന്‍റ് തസ്തികയിൽ നിയമിതരായവരാണ് പെരുവഴിയായത്. ഏറെയും നിർധന കുടുംബാംഗങ്ങളായ സ്ത്രീകളാണ്. വിധവകളും രോഗികളും ഭിന്നശേഷിക്കാരും ഇക്കൂട്ടത്തിലുണ്ട്. ജോലിക്ക് അപേക്ഷിക്കേണ്ട പ്രായപരിധിയും കഴിഞ്ഞതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണിവർ.
dsaaass