ബഹ്റൈനിലെ 40 ബ്രദേഴ്സ് ഫുട്ബോൾ ടീം ഓണാഘോഷ പരിപാടിയും പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു


മനാമ l ബഹ്റൈനിലെ 40 ബ്രദേഴ്സ് ഫുട്ബോൾ ടീം ഓണാഘോഷ പരിപാടിയും പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. മുൻ സെക്രട്ടറി മുസ്തഫ ടോപ് സ്വാഗതം പറഞ്ഞ പരിപാടിയിൽ മുൻ പ്രസിഡണ്ട് അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഖലീൽ റഹ്മാൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയിൽ  ചെയർമാനായി മൊയ്തീൻ കുട്ടി , വൈസ് ചെയർമാൻ ഷെരീഫ് മാട്ടൂൽ ,ജനറൽ സെക്രട്ടറി മൻസൂർ  അത്തോളി വൈസ് പ്രസിഡണ്ട്  നൗഫൽ, ജോയിന്റ് സെക്രട്ടറി ജെ പി കെ തിക്കോടി,  ട്രഷറർ ഇബ്രാഹിം ചിറ്റണ്ട , അസിസ്റ്റന്റ് ട്രഷറർ റഷീദ് വടക്കാഞ്ചേരി എന്നിവരെയും പതിനൊന്ന് അംഗ എക്സിക്കുട്ടീവ്  അംഗങ്ങളെയും തിരഞ്ഞെടുത്തു.

ഷിഹാബ്, സക്കീർ എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു. അടുത്ത മാസം 13.14.15 തീയ്യതികളിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തുമന്നും ഭാരവാഹികൾ അറിയിച്ചു.  ഇസ്മയിൽ നന്ദി രേഖപ്പെടുത്തി.

article-image

ിുി്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed