ബഹ്‌റൈൻ കേരളീയ സമാജം നവരാത്രി ആഘോഷങ്ങൾക്ക് നാളെ തിരി തെളിയും; വിദ്യാധരൻ മാസ്റ്റർക്ക് ബി.കെ.എസ്. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ വിപുലമായ നവരാത്രി ആഘോഷങ്ങൾക്ക് നാളെ തിരി തെളിയും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷപരിപാടികൾ വിപുലമായി സംഘടിപ്പിച്ചതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.

പ്രമുഖ നൃത്താധ്യാപകരുടെയും സംഗീത അധ്യാപകരുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ അണിനിരക്കുന്ന നൃത്ത സംഗീത അർച്ചനയോടെയാണ് നാളെ രാത്രി 8 മണിക്ക് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

ഒക്ടോബർ 1ന്, ബുധനാഴ്ച വൈകിട്ട് 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന പരിപാടയിൽ മലയാള സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് സമാജം ഏർപ്പെടുത്തിയ "ബി.കെ.എസ്. കലാകേന്ദ്ര ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്" പ്രശസ്ത സംഗീത സംവിധായകനും അഭിനേതാവുമായ വിദ്യാധരൻ മാസ്റ്റർക്ക് സമർപ്പിക്കും. ഇതിന് പുറമെ, വിദ്യാധരൻ മാസ്റ്റർ ഈണം നൽകിയ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും അന്ന് രാത്രി അരങ്ങേറും.

കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി ഡോ. ദിവ്യ എസ്. അയ്യർ, കെ. ശബരീനാഥ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

വിജയദശമി ദിനമായ ഒക്ടോബർ 2, വ്യാഴാഴ്ച പുലർച്ചെ 5 മണിമുതൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമാകും. മുഖ്യാതിഥി ഡോ. ദിവ്യ.എസ്. അയ്യർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. കൂടുതൽ വിവരങ്ങൾക്കായി റിയാസ് ഇബ്രാഹിം (33189894), വിനയചന്ദ്രൻ നായർ (39215128) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

article-image

fasf

You might also like

Most Viewed