പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ വിന്റർ ടെന്റ് പാർട്ടി ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ (PPMA) ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വിന്റർ ടെന്റ് പാർട്ടി' അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബഹ്റൈനിലെ പ്രശസ്തമായ 'ട്രീ ഓഫ് ലൈഫിന്' സമീപമുള്ള ടെന്റിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടന്നത്.

അസോസിയേഷൻ പ്രസിഡന്റ് അനീഷ് ആലപ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അജ്മൽ കായംകുളം സ്വാഗതം ആശംസിച്ചു. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന പരിപാടിയിൽ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, വിനോദ ഗെയിമുകൾ, സംഗീത വിരുന്ന് എന്നിവ അരങ്ങേറി.

പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും ഐക്യവും ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചത്.

സുനിൽ സുശീലന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടികൾ ഏകോപിപ്പിച്ചത്. ആഘോഷങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും ഭാരവാഹികളായ സനോജ് ഭാസ്കരൻ, മുഹമ്മദ് ഇറക്കൽ, ഷാജി സെബാസ്റ്റ്യൻ എന്നിവർ നന്ദി രേഖപ്പെടുത്തി.

എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് മാവേലിക്കര, അനിൽകുമാർ, പ്രകാശ്, അനിത, ലിബീഷ്, ശ്യാമള, ലൗലി, ജോബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മനോഹരമായ കാലാവസ്ഥയിൽ നടന്ന ഈ വിന്റർ പാർട്ടി പങ്കെടുത്തവർക്കെല്ലാം പുതുമയുള്ള അനുഭവമായി മാറി.

article-image

gdfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed