ബഹ്‌റൈൻ നവകേരള ഡെസെർട്ട് ക്യാമ്പ് സംഘടിപ്പിച്ചു; സൗഹൃദ സംഗമമായി സാഖിറിലെ ആഘോഷരാവ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ നവകേരളയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സാഖിറിൽ സംഘടിപ്പിച്ച ഡെസെർട്ട് ക്യാമ്പ് ശ്രദ്ധേയമായി. പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും പ്രവാസി കുടുംബങ്ങൾക്ക് ഹൃദ്യമായൊരു അനുഭവമായി ഈ സംഗമം മാറി.

ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. നവകേരളയുമായി സഹകരിക്കാൻ കഴിയുന്ന എല്ലാ മേഖലകളിലും ഇന്ത്യൻ ക്ലബ് ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങൾ ലഘൂകരിക്കാൻ ഇത്തരം ഒത്തുചേരലുകൾ അത്യാവശ്യമാണെന്ന് ആശംസകൾ നേർന്നുകൊണ്ട് ഇന്ത്യൻ ക്ലബ് ടെന്നീസ് സെക്രട്ടറി ബിനു പാപ്പച്ചൻ പറഞ്ഞു.

'ബീറ്റ്സ് ഓഫ് അൽജസീറ' മ്യൂസിക്കൽ ഗ്രൂപ്പ് അവതരിപ്പിച്ച സംഗീത വിരുന്ന് ക്യാമ്പിന് മാറ്റുകൂട്ടി. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ കലാ-കായിക മത്സരങ്ങൾക്ക് പ്രോഗ്രാം കൺവീനർ രാജ് കൃഷ്ണൻ, ജോയിന്റ് കൺവീനർ ബിജു കൂരോപ്പട എന്നിവർ നേതൃത്വം നൽകി. മത്സരവിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രസിഡന്റും ലോക കേരള സഭാ അംഗവുമായ എൻ. കെ. ജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു സ്വാഗതവും, സെക്രട്ടറി എ. കെ. സുഹൈൽ ആശംസയും നേർന്നു. പ്രോഗ്രാം കൺവീനർ രാജ് കൃഷ്ണൻ നന്ദി രേഖപ്പെടുത്തി. വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

article-image

dfgd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed