കൊല്ലം പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: വിശുദ്ധ റമദാനിന് മുന്നോടിയായി കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും ശ്രദ്ധേയമായി. സെഗയാ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പ് ബഹ്‌റൈൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു. 250-ഓളം പ്രവാസികളാണ് ക്യാമ്പിന്റെ പ്രയോജനം തേടിയത്.

article-image

കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക് കോർഡിനേറ്റർ ജിബി ജോൺ വർഗീസ് സ്വാഗതം പറഞ്ഞു.

ക്യാമ്പിന്റെ ഭാഗമായി കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. അരുൺ ആന്റണി നയിച്ച മെഡിക്കൽ അവയർനസ് ക്ലാസ് പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായി. ആരോഗ്യരംഗത്തെ മികച്ച സേവനങ്ങൾക്ക് അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാലിനും ഡോ. അരുൺ ആന്റണിക്കും ചടങ്ങിൽ വെച്ച് കെ.പി.എ ഉപഹാരങ്ങൾ കൈമാറി.

article-image

കെ.പി.എ ട്രഷറർ മനോജ് ജമാൽ, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക് കോർഡിനേറ്റർ അജി അനുരുദ്ധൻ എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ-ജില്ലാ കമ്മിറ്റി അംഗങ്ങൾ, പ്രവാസി ശ്രീ ഭാരവാഹികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക് കോർഡിനേറ്റർ രമ്യാ ഗിരീഷ് നന്ദി രേഖപ്പെടുത്തി.

പ്രവാസികൾക്കിടയിൽ ആരോഗ്യ ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

dfgdfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed