മാസപിറവി കണ്ടു; ബഹ്റൈനിൽ നാളെ മുതൽ റമദാൻ വ്രതാരംഭം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈനിൽ മാസപ്പിറവി ദൃശ്യമായതോടെ നാളെ മുതൽ വിശുദ്ധ റമദാൻ വ്രതാരംഭം ആരംഭിക്കും. സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് ആണ് മാസപ്പിറവി സ്ഥിരീകരിച്ചത്. റമദാൻ പ്രമാണിച്ച് ജോലി സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 8 മണി മുതൽ 2 മണി വരെയാണ് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുക. വ്രതശുദ്ധിയുടെ ഈ നാളുകളിൽ പ്രാർത്ഥനകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകാനുള്ള ഒരുക്കത്തിലാണ് പ്രവാസി മലയാളി സമൂഹവും വിവിധ സംഘടനകളും.

റമദാൻ മാസത്തിൽ പകൽസമയത്ത് പൊതുസ്ഥലങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കുന്നതോ, വെള്ളം കുടിക്കുന്നതോ, പുകവലിക്കുന്നതോ ബഹ്റൈനിൽ നിരോധിച്ചിട്ടുണ്ട്. വ്രതം അനുഷ്ഠിക്കാത്തവർക്കും ഈ നിയമം ബാധകമാണ്. പകൽസമയത്ത് റെസ്റ്റോറന്റുകളും തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ഈ മാസം ഉറക്കെ പാട്ട് വെക്കുന്നതോ മാന്യമല്ലാത്ത രീതിയിലുള്ള പെരുമാറ്റങ്ങളോ ഒഴിവാക്കണം. ഇതോടൊപ്പം ഇഫ്താർ സമയത്തിന് തൊട്ടുമുൻപുള്ള സമയങ്ങളിൽ റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്നു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed