മൂന്ന് ബെൻസ് കാറുകൾ സ്വന്തമാക്കി ദുബൈ പൊലീസ്

ഷീബ വിജയൻ
ദുബൈ I മൂന്ന് ബെൻസ് കാറുകൾ കൂടി സ്വന്തമാക്കി ദുബൈ പൊലീസ്. മെഴ്സിഡസ് ബെൻസിന്‍റെ എസ്.എൽ 55 എ.എം.ജി, ജി.ടി 63 എ.എം.ജി, ഇ.ക്യു.എസ് 580 എന്നീ പുതിയ മോഡൽ കാറുകളാണ് ടൂറിസം പൊലീസ് ഡിപ്പാർട്മെന്‍റ് സ്വന്തമാക്കിയത്. ലോക ടൂറിസം ദിനമായ സെപ്റ്റംബർ 27ന് നടന്ന വാഹന കൈമാറ്റ ചടങ്ങ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ ഹജ്രി ഉദ്ഘാടനം ചെയ്തു.ഏറ്റവും ആധുനികമായ മെക്കാനിക്കൽ, സാങ്കേതിക വിദ്യകൾ, എ.ഐ പിന്തുണയിൽ പ്രവർത്തിക്കുന്ന ഇന്‍ററാക്ടിവ് ഡിസ്പ്ലേ തുടങ്ങിയ സുസ്ഥിരമായ നിരവധി സംവിധാനങ്ങൾ ഉൾപ്പെടുത്തിയ മെഴ്സിഡസ്സ് കാറുകൾ സേനയുടെ നിരീക്ഷണ ദൗത്യങ്ങൾക്ക് കൂടുതൽ കരുത്തുപകരും. ബുർജ് ഖലീഫ, മുഹമ്മദ് ബിൻ റാശിദ് ബൊലിവാർഡ്, ജെ.ബി.ആർ, മറ്റ് തന്ത്രപ്രധാന സ്ഥലങ്ങളിൽ പട്രോളിങ് ദൗത്യങ്ങൾക്ക് മെഴ്സിഡസുമായുള്ള പങ്കാളിത്തം ദുബൈ പൊലീസിന് കരുത്തുപകരുമെന്ന് ബ്രിഗേഡിയർ സഈദ് അൽ ഹജ്രി പറഞ്ഞു.
XZCXZXZ