ബഹ്റൈനിൽ സമൂഹമാധ്യമം ദുരുപയോഗം ചെയ്ത 17കാരി അറസ്റ്റിൽ


ശാരിക

മനാമ l ബഹ്റൈനിൽ സമൂഹമാധ്യമം ദുരുപയോഗം ചെയ്ത് അധിക്ഷേപർഹമായ കാര്യങ്ങൾ പ്രചരിപ്പിച്ച 17കാരിയെ അറസ്‌റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആൻ്റി കറപ്ഷൻ, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പിടിയിലായത്‌.

പെൺകുട്ടി ഒരു വ്യക്തിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ പോസ്‌റ്റ് ചെയ്തതായും ഒരു ഭിന്നശേഷിക്കാരനെ പ്രലോഭിപ്പിച്ച് മോശമായ സംഭാഷണങ്ങളും ഫോട്ടോകളും സംഘടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് നൽകി. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ വിശദമായ അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്തി. തുടർന്ന് പെൺകുട്ടിയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

പ്രശസ്തി നേടാനും കൂടുതൽ ഫോളോവേഴ്‌സിനെ ഉണ്ടാക്കാനുമാണ് താൻ ഇത് ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ പെൺകുട്ടി മൊഴി നൽകി. കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണിൽനിന്ന് ഡാറ്റകൾ ശേഖരിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശം നൽകി. കൂടുതൽ അന്വേഷണം തുടരുകയാണ്.

article-image

fdfsf

You might also like

Most Viewed