യുഎഇയിൽ ദേശീയചിഹ്നങ്ങൾ എ.ഐ. ഉപയോഗിച്ച് നിർമിക്കുന്നതിന് വിലക്ക്


ശാരിക

ദുബൈ l ദേശീയചിഹ്നങ്ങൾ എ.ഐ. ഉപയോഗിച്ച് നിർമിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി യുഎഇ. ഇനി പൊതുവ്യക്തിത്വങ്ങളുടെ രൂപം എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കാൻ മുൻകൂർ അനുമതി വേണം. യു.എ.ഇ മീഡിയ കൗൺസിലാണ് ഇത് സംബന്ധിച്ച് വിലക്ക് ഏർപ്പെടുത്തിയത്.

തെറ്റിദ്ധാരണ, വെറുപ്പ്, വിദ്വേഷം എന്നിവ പരത്താനും, മറ്റുള്ളവരെ അപമാനിക്കാനും ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കുറ്റകരമായിരിക്കും. അടുത്തിടെ ഒരു സോഷ്യൽമീഡിയ താരം യു.എ.ഇ രാഷ്ട്രപിതാവിനൊപ്പം നിൽക്കുന്ന എ.ഐ. വീഡിയോ പ്രചരിച്ചത് വിവാദത്തിന് കാരണമായിരുന്നുവെന്ന് യു.എ.ഇ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഹൽവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരം എ.ഐ. വീഡിയോകളെന്ന വിമർശനും ശക്തമായിരുന്നു.

article-image

xgxgx

You might also like

Most Viewed