ബഹ്റൈൻ കേരളീയ സമാജം 'ശ്രാവണം 2025'ന്റെ ഭാഗമായി ഓണപ്പുടവ മത്സരം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ 'ശ്രാവണം 2025ന്റോ ഭാഗമായി ഓണപ്പുടവ മത്സരം സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരുമടങ്ങിയ നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പരമ്പരാഗതമായ ഓണവസ്ത്രങ്ങളെ നൂതന ആശയങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിച്ച മത്സരാർത്ഥികൾ വേറിട്ടൊരനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്.

കേരളത്തിൻ്റെ തനതായ വസ്ത്രധാരണ രീതിയുടെ സൗന്ദര്യവും ലാളിത്യവും വിളിച്ചോതിയ മത്സരത്തിൽ ടീം സമുദ്ര ഒന്നാം സ്ഥാനവും, ടീം ലൈബ്രറി സ്റ്റാർസ് രണ്ടാം സ്ഥാനവും, ടീം ഹൃദയപൂർവ്വം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

article-image

േ്േോ്

You might also like

Most Viewed