സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായതായി അധികൃതർ


പ്രദീപ് പുറവങ്കര

മനാമ l സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിന്റെ ഒരു ഭാഗത്ത് ഇന്നലെ ഉണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് എത്തി നിയന്ത്രിച്ചു. എസ്‌എംസി മാനേജുമെന്റുമായി സഹകരിച്ച് ഇവിടെ നിന്നും രോഗികളെ ഒഴിപ്പിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് രോഗികളെ ഒഴിപ്പിച്ചത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം സൽമാനിയ ആശുപത്രിയുടെ പ്രവർത്തനം തടസ്സങ്ങളിൽ ഇല്ലാതെ തുടരുന്നുവെന്നും, സുരക്ഷ ഉറപ്പാക്കുന്നതിനായി അംഗീകൃത അടിയന്തര പ്രോട്ടോകോളുകൾ പ്രകാരമായ ഭാഗികമായ മാറ്റം ഉൾപ്പെടെ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ, ടെക്നിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള അടിയന്തരസംഘങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്തു. സംഭവതത്തിൽ ഒരു രോഗിക്ക് പൊള്ളലേൽക്കുകയും, അടുത്തിരുന്ന മറ്റൊരു രോഗിക്ക് പുക ശ്വസിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. മറ്റ് ആരെയും തീപ്പിടുത്തം ബാധിച്ചിട്ടില്ല.

article-image

sadasd

You might also like

Most Viewed