തൊഴിൽ നിയമ ലംഘനത്തെ തുടർന്ന് പിടിയിലായ 54 പ്രവാസികളെ നാടുകടത്തി


പ്രദീപ് പുറവങ്കര

മനാമ l തൊഴിൽ നിയമ ലംഘനത്തെ തുടർന്ന് പിടിയിലായ 54 പ്രവാസികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു. എല്ലാ ആഴ്ചകളിലും നടത്തിവരാറുള്ള പരിശോധനയിൽ പിടിയിലായവരെയാണ് നാടുകടത്തിയത്. 2025 ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 6 വരെയുള്ള കാലയളവിൽ 871 പരിശോധന കാമ്പയിനുകളും സന്ദർശനങ്ങളും നടത്തിയെന്നും, ഈ പരിശോധനകളിൽ നിയമലംഘകരായ 16 പേരെ പിടികൂടിയെന്നും എൽഎംആർഎ അധികൃതർ അറിയിച്ചു.

ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ഗവർണറേറ്റുകളിലുമായി 860 കടകളിലാണ് പരിശോധന നടത്തിയത്. ഇതിനുപുറമെ, 11 സംയുക്ത പരിശോധന കാമ്പയിനുകളും നടത്തി.

article-image

cxzc

You might also like

Most Viewed