ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി സർക്കാർ സ്കൂളുകൾ സന്ദർശിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിൽ സ്കൂളുകൾ പ്രവർത്തനങ്ങൾ പുനരാംരഭിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ വിവിധ സർക്കാർ സ്കൂളുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓറിയന്റേഷൻ ദിനത്തിന്റെ പുരോഗതി അദ്ദേഹം നേരിട്ട് പരിശോധിച്ചു. ദുറാസ് പ്രൈമറി ഗേൾസ് സ്കൂളും, ഹിസ് ഹൈനസ് ശൈഖ മോസ ബിൻത് ഹമദ് ആൽ ഖലീഫ കോംപ്രിഹെൻസിവ് ഗേൾസ് സ്കൂളും മന്ത്രി സന്ദർശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനെ മന്ത്രി പ്രശംസിക്കുകയും പുതിയ അധ്യയന വർഷത്തിൽ എല്ലാ അംഗങ്ങൾക്കും വിജയാശംസകൾ നേരുകയും ചെയ്തു. വിദ്യാർഥികളുമായും രക്ഷിതാക്കളുമായും കൂടിക്കാഴ്ച നടത്തിയ മന്ത്രി, അധ്യാപകരുമായും ഭരണനിർവഹണ ജീവനക്കാരുമായും യോഗം ചേർന്ന് പുതിയ അധ്യയന വർഷത്തെക്കുറിച്ച് ചർച്ച ചെയ്തു.
sfgdgf