ഐസിആർഎഫ് 'തേർസ്റ്റ് ക്വഞ്ചേഴ്‌സ് 2025' സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ബഹ്‌റൈൻ, വാർഷിക വേനൽക്കാല അവബോധ പരിപാടിയായ 'തേർസ്റ്റ് ക്വഞ്ചേഴ്‌സ് 2025' സംഘടിപ്പിച്ചു. കൊടും വേനലിൽ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിൻ്റെ സംരംഭങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ടാണ് ഐസിആർഎഫ് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഈസ്റ്റ് ഹിദ്ദ് ഹൗസിംഗ് പ്രൊജക്റ്റിലെ ദാർ അൽ ഖലീജ് കമ്പനിയുടെ നിർമ്മാണ സൈറ്റിൽവെച്ച് നടന്ന പരിപാടിയിൽ ഏകദേശം 350 തൊഴിലാളികൾക്ക് വിവിധ പാനീയങ്ങളും പഴങ്ങളും വിതരണം ചെയ്തു.

ഈ വർഷത്തെ പരിപാടിക്ക് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ എന്നിവയുടെ പിന്തുണയുണ്ട്. ഐസിആർഎഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ജോയിന്റ് സെക്രട്ടറിമാരായ ജവാദ് പാഷ, സുരേഷ് ബാബു, ട്രഷറർ ഉദയ് ഷാൻഭാഗ്, തേർസ്റ്റ് ക്വഞ്ചേഴ്‌സ് കോർഡിനേറ്റർമാരായ ഫൈസൽ മടപ്പള്ളി, ശിവകുമാർ, രാകേഷ് ശർമ്മ, അൽതിയ ഡിസൂസ, സാന്ദ്ര പാലണ്ണ, ഹേമലത സിംഗ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

മാനവ് ധർമ്മ സേനയിലെ വിനോദ് രാത്തി, ബോഹ്റ കമ്മ്യൂണിറ്റിയിലെ ഖുതുബ്, യൂസിഫ് എന്നിവരും സജീവമായ വോളണ്ടിയർമാരും വിദ്യാർത്ഥികളും വിതരണത്തിൽ പങ്കെടുത്തു.

article-image

്േിേ്ി

You might also like

Most Viewed