ജീവൻ രക്ഷാ ഉപകരണങ്ങൾ കൈമാറി


പ്രദീപ് പുറവങ്കര

മനാമ l ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബഹ്‌റൈൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ജീവൻ രക്ഷാ ഉപകരണങ്ങൾ കൈമാറി. നിർധനരായ രോഗികൾക്ക് ആശ്രയമായ പുന്നോൽ തണൽ ഫൗണ്ടേഷനിലേക്ക് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ. ബൈ പാപ്പ് മെഷീനികൾ, സി പാപ്പ് മെഷീനുകൾ, മൾട്ടി ഫങ്ഷണൽ ബെഡ്ഡുകൾ തുടങ്ങി പതിമൂന്ന് വിവിധ ഉപകരണങ്ങളാണ് കൈമാറിയത്.

തണൽ ചെയർമാൻ പി.എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി എം ഡബ്ലിയു എ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദു റസാഖ് പരിപാടി ഉദ്ഘാടനം ചെയ്തു.സംഘടനയുടെ ഭാരവാഹികളായ ടി.സി.എ. മുസ്തഫ, പി.എം.സി. മൊയ്‌ദു ഹാജി, ഹസീബ് അബ്ദു റഹ്മാൻ, ഇർഷാദ് ബംഗ്ലാവിൽ, സി.സി.എഫ് ജനറൽ സെക്രട്ടറി നിസാർ പടിപ്പുരക്കൽ, പുന്നോൽ ബൈത്തു സക്കാത്ത് ജനറൽ സെക്രട്ടറി കെ.പി. റഹീസ്, തണൽ വനിതാ വിങ്ങ് ട്രഷറർ എ. തഹ്സീന ടീച്ചർ, മുനീസ് അറയിലകത്ത് എന്നിവർ സംസാരിച്ചു.

വൈസ് ചെയർമാൻ പി.വി. ഹംസ സ്വാഗതവും എം അബൂട്ടി നന്ദിയും പറഞ്ഞു.

article-image

െിനംമന

You might also like

Most Viewed