പ്രവാസി വെൽഫെയർ ഇന്ത്യയുടെ 79ആമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യയുടെ 79ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് നാല് മണിക്ക് സിഞ്ചിലുള്ള പ്രവാസി സെന്ററിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പൗരത്വംതന്നെയാണ് സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ചർച്ചസദസ്സ് നടക്കും.
ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറി സി.എം മുഹമ്മദലി അറിയിച്ചു.
ോ്േി്േ