ഇന്ത്യയുടെ 79ആമത് സ്വാതന്ത്ര്യദിനം; കോഴിക്കോട് ജില്ലാ പ്രവാസി ഫോറം നാളെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം എഴുപത്തി ഒൻപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നാളെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12.30 ' സൽമാനിയ മെഡിക്കൽ കോപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
'രക്തം നല്കൂ ജീവൻ നല്കൂ' എന്ന സന്ദേശവുമായി മൂന്ന് മാസംകൂടുംതോറും നടത്തിവരുന്ന ക്യാമ്പിൽ രക്തം നല്കാൻ താല്പര്യമുള്ളവർ 36270501 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടതെന്ന് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.
dsgsdfg