സ്വാതന്ത്ര്യ ദിനത്തിൽ സമസ്ത ബഹ്റൈൻ സ്വാതന്ത്ര്യ ചത്വരം സംഘടിപ്പിക്കും

പ്രദീപ് പുറവങ്കര
മനാമ l സ്വാതന്ത്ര്യ ദിനത്തിൽ ‘ മതേതരത്വം; ഇന്ത്യയുടെ മതം’ ശീർഷകത്തിൽ വെള്ളിയാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യ ചത്വരം സംഘടിപ്പിക്കും. സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ തേങ്ങാപ്പട്ടണം ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ സുപ്രഭാതം റെസിഡന്‍റ് എഡിറ്ററും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ സത്താർ പന്തല്ലൂർ മുഖ്യാതിഥിയായിരിക്കും.
ബഹ്റൈനിലെ വിവിധ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കളും മറ്റ് സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിയിൽ വിശിഷ്ടാതിഥിയായി ഫാദർ അനൂപ് പ്രസംഗിക്കും. ചടങ്ങിൽ സമസ്ത ബഹ്‌റൈൻ കേന്ദ്ര ഏരിയ നേതാക്കൾ, റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് ഏരിയ കൺവീനർമാർ വിഖായ, എസ്.കെ.എസ്.ബി.വി തുടങ്ങിയ ഘടകങ്ങളുടെ പ്രവർത്തകർ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
dsdsg