യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം നാളെ


പ്രദീപ് പുറവങ്കര

മനാമ l ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് - ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം നാളെ വൈകുന്നേരം 4:00 മണിമുതൽ മനാമയിൽ വെച്ച് ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഇതിനോടനുബന്ധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നടത്തുന്ന സത്യ സേവ സംഘർഷിന്റെ ഭാഗമായി പ്രവർത്തക ക്യാമ്പ് സംഘടിപ്പിക്കും.

ഐ.വൈ.സി.സി ദേശീയ പ്രസിഡണ്ട് ഷിബിൻ തോമസ്‌ അടക്കമുള്ള ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ബഹ്‌റൈനിലെ പ്രധാന നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

ക്യാമ്പിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ പ്രസിഡണ്ട് റാസിബ് വേളം, സെക്രട്ടറി ഷിജിൽ പെരുമച്ചേരി, ട്രഷറർ ഹാരിസ് മാവൂർ എന്നിവർ അറിയിച്ചു.

article-image

hhhgfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed