കെ.എം.സി.സി ബഹ്‌റൈൻ ശിഹാബ് തങ്ങൾ അനുസ്മരണം നാളെ രാത്രി എട്ടിന്

പ്രദീപ് പുറവങ്കര
മനാമ l കെ.എം.സി.സി ബഹ്‌റൈൻ ശിഹാബ് തങ്ങൾ അനുസ്മരണം നാളെ രാത്രി എട്ടിന് തങ്ങളോർമയുടെ പതിനാറാണ്ട് എന്ന ശീർഷകത്തിൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കും.
പതിനാറു വർഷം മുമ്പ് അന്തരിച്ച ശിഹാബ് തങ്ങളെ കുറിച്ച് മത-സാമൂഹിക-സാംസ്കാരിക വേദികളിലെ പ്രമുഖ നേതാക്കളായ സയ്യിദ് ഫാഖ്‌റുദ്ദീൻ തങ്ങൾ , പി.വി. രാധാകൃഷ്ണപിള്ള , അഡ്വ. ബിനു മണ്ണിൽ , രാജു കല്ലും പുറം , പ്രദീപ് പുറവങ്കര, ഷിബിൻ തോമസ് , എസ്.വി. ബഷീർ എന്നിവർ പങ്കെടുക്കും.
ഒരുകാലഘട്ടത്തെ അവിസ്മരണീയമാക്കിയ ശിഹാബ് തങ്ങളിന്റെ അനുസ്മരണ സംഗമത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് കെ.എം.സി.സി ബഹ്‌റൈൻ ഭാരവാഹികൾ അഭ്യർഥിച്ചു.
ssdds