ലോകാരോഗ്യ സംഘടനയുടെ 'ഹെൽത്തി ഗവർണറേറ്റ്' പദവി നേടി മുഹറഖ് ഗവർണറേറ്റ്

പ്രദീപ് പുറവങ്കര
മനാമ l ലോകാരോഗ്യ സംഘടനയുടെ 'ഹെൽത്തി ഗവർണറേറ്റ്' പദവി നേടി മുഹറഖ് ഗവർണറേറ്റ്. ഡബ്ല്യു.എച്ച്.ഒയുടെ ഹെൽത്തി സിറ്റീസ് പ്രോഗ്രാമിന്' കീഴിലുള്ള 'ഹെൽത്തി ഗവർണറേറ്റ്' പദവിയാണ് മുഹറഖ് സ്വന്തമാക്കിയത്. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ മുഹറഖ് ഗവർണറേറ്റ് നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.
ഈ നേട്ടത്തിന് കാരണക്കാരായ ബഹ്‌റൈൻ ഭരണാധികാരികളോട് മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദ് അൽ മന്നായി നന്ദി അറിയിച്ചു. മെച്ചപ്പെട്ട പൊതുജനാരോഗ്യം, സുസ്ഥിര വികസനം, സാമൂഹിക സൗകര്യങ്ങൾ, സർക്കാർ-പൊതുജന പങ്കാളിത്തം എന്നിവയിൽ മികവ് കാണിച്ചതിനാണ് മുഹറഖിനെ നേട്ടത്തിലെത്തിച്ചത്.
നഗരങ്ങളെയും ഗ്രാമങ്ങളെയും ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഹെൽത്തി സിറ്റീസ് പ്രോഗ്രാം' പ്രവർത്തിക്കുന്നത്.
vbnvn