ബഹ്റൈനിൽ 500 പുതിയ ട്രാഫിക് ക്യാമറകൾ സ്ഥാപിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ l ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമായി ബഹ്റൈനിൽ 500 പുതിയ ട്രാഫിക് ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചതായി ബഹ്റൈൻ ഗതാഗത വകുപ്പ് അധികൃതർ. രാജ്യത്തെ ഗതാഗത നിയന്ത്രണം കൂടുതൽ കർശനമാക്കാനും നിയമങ്ങൾ കൃത്യമായി പ്രാവർത്തികമാക്കാനുമാണ് ഈ നടപടിയെന്ന് ട്രാഫിക് കൾച്ചർ വിഭാഗം ഡയറക്ടർ മേജർ ഖാലിദ് ബുഖൈസ് അറിയിച്ചു.
ഗതാഗത സുരക്ഷ മേഖലയിൽ ബഹ്റൈൻ മുൻനിര രാജ്യങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ തെളിവാണ് ഈ പുതിയ നടപടി. പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത് കൂടുതൽ നിയമലംഘകരെ തിരിച്ചറിയാനും,റോഡുകളിൽ കൃത്യമായ നിരീക്ഷണം സാധ്യമാക്കാനും, ഗതാഗത നിയന്ത്രണം ശക്തമാക്കാനും സഹായകരമാകുമെന്നും ട്രാഫിക്ക് അധികൃർ വ്യക്തമാക്കി.
sgsdg