ബഹ്റൈനിൽ പുതിയതായി നിയമിതരായ അംബാസഡർമാർ സത്യപ്രതിജ്ഞ ചെയ്തു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിൽ പുതിയതായി നിയമിതരായ അംബാസഡർമാർ ഹമദ് രാജാവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. ബെൽജിയം അംബാസഡർ ഡോ. മുഹമ്മദ് അലി ബെഹ്‌സാദ്, തായ്‌ലൻഡിലെ അംബാസഡർ ഖലീൽ യഅ്ഖൂബ് അൽ ഖയ്യാത്ത്, ജർമനിയിലെ അംബാസഡർ അഹമ്മദ് ഇബ്രാഹീം അൽ ഖുറൈനീസ് എന്നിവരെയാണ് സത്യപ്രതിജ്ഞ ചെയ്തത്.

അംബാസഡർമാരെ സഫ്രിയ കൊട്ടാരത്തിലേക്ക് സ്വീകരിച്ച ഹമദ് രാജാവ് അവരെ അഭിനന്ദിക്കുകയും പുതിയ ദൗത്യങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു. അംബാസഡർമാർക്ക് ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിലും നയതന്ത്രപരമായ ഇടപെടലുകൾ വർധിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും രാജാവ് വ്യക്തമാക്കി. രാജാവിന്‍റെ സ്വീകരണത്തിനും പ്രശംസക്കും അംബാസഡർമാർ നന്ദി അറിയിച്ചു.

article-image

zcfc

You might also like

  • Straight Forward

Most Viewed