സമൂഹമാധ്യമ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യൽ; രണ്ടുപേർക്ക് ആറുമാസം തടവും 200 ദിനാർ വീതം പിഴയും

പ്രദീപ് പുറവങ്കര
മനാമ l സമൂഹമാധ്യമ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുകയും പൊതു ധാർമികതയ്ക്കും സാമൂഹിക മൂല്യങ്ങൾക്കും എതിരായി പോസ്റ്റുകൾ ഷെയർ ചെയ്യുകയും ചെയ്ത കേസിൽ രണ്ടുപേർക്ക് ബഹ്‌റൈൻ മൂന്നാം മൈനർ ക്രിമിനൽ കോടതി ആറുമാസം തടവും 200 ദിനാറും വീതം ശിക്ഷ വിധിച്ചു.
ഇവരുടെ മൊബൈൽ ഫോണുകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. രാജ്യത്തിന്റെ നിയമപരവും ധാർമികവുമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൈബർ കുറ്റകൃത്യ വിരുദ്ധ വകുപ്പിൽനിന്ന് പബ്ലിക് പ്രോസിക്യൂഷന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിരുന്നു.
dsgfg