കുട്ടികൾക്കെതിരെയുള്ള ചൂഷണം; 41 വയസുകാരനെ അറസ്റ്റ് ചെയ്തു

പ്രദീപ് പുറവങ്കര
മനാമ l ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൈബർ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, വിവിധ സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകളിലെ തൻ്റെ അക്കൗണ്ടുകൾ ഉപയോഗിച്ച് നിരവധി കുട്ടികളുമായി ബന്ധപ്പെടുകയും അവരെ സ്വാധീനിച്ച് വീഡിയോ റെക്കോർഡിംഗുകൾ നേടാൻ ശ്രമിക്കുകയും ചെയ്തതിന് 41 വയസുകാരനെ അറസ്റ്റ് ചെയ്തു.
കുട്ടികളെ ചൂഷണം ചെയ്യുകയും പ്രലോഭിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇയാൾക്കെതിരെ നിയമനടപടികൾ എടുത്തതായി അധികൃതർ അറിയിച്ചു.
sfdsf