യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ: 21 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം സ്വദേശമായ മയ്യഴിയിലേക്ക് തിരിച്ചു പോകുന്ന ബഹ്റൈൻ പ്രവാസി അനിൽ ഗോവിന്ദിനും ഭാര്യ ബീന അനിലിനും ബഹ്റൈനിലെ മയ്യഴിക്കൂട്ടം യാത്രയയപ്പ് നൽകി. മനാമയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വി.സി. താഹിർ അദ്ധ്യക്ഷത വഹിച്ചു. മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ റഷീദ് മാഹി, നിയാസ് വി.സി. എന്നിവർ സംസാരിച്ചു. ഗ്രൂപ്പിലെ സൗമ്യ സാന്നിധ്യമായ ദമ്പതികൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അൽ നൂർ ഇന്റർനാഷണൽ സ്‌കൂളിലെ അധ്യാപകരാണ്.

റിജാസ് റഷീദ്, ഷബീർ മാഹി, റംഷാദ് അബ്ദുൽ ഖാദർ, അബ്ദു റാസിഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

aa

You might also like

Most Viewed