ബെഥേൽ പെന്തക്കോസ്റ്റൽ യൂത്ത് ഫെലോഷിപ്പ് സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ബെഥേൽ പെന്തക്കോസ്റ്റൽ യൂത്ത് ഫെലോഷിപ്പ്, മനാമ സെൻട്രലിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നാളെ (ജൂലൈ 4, വ്യാഴാഴ്ച) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെഗായയിലെ ബിപിസി ചർച്ച് ഹാൾ പരിസരത്ത് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ് നടക്കുക.

ഈ ക്യാമ്പിൽ രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോൾ, കിഡ്നി സ്ക്രീനിംഗ് (ക്രിയാറ്റിനിൻ), SGPT, യൂറിക് ആസിഡ് എന്നിവയുൾപ്പെടെയുള്ള സൗജന്യ രക്തപരിശോധനകൾ ലഭ്യമാകും. പങ്കെടുക്കുന്നവർക്ക് തിരഞ്ഞെടുത്ത പരിശോധനകൾക്ക് (വിറ്റാമിൻ ഡി, TSH, B12) പ്രത്യേക ഡിസ്കൗണ്ട് കാർഡും നൽകും. കൂടാതെ, ജൂലൈ 20 വരെ അൽ ഹിലാൽ മനാമ, റിഫാ ബ്രാഞ്ചുകളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമായി സൗജന്യ കൺസൾട്ടേഷനും ഈ ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി 34293752 അല്ലെങ്കിൽ 39219714 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

aa

You might also like

Most Viewed