ബിന്ദുവിന് അന്ത്യാഞ്ജലിയർപ്പിച്ച് നാട്

ഷീബ വിജയൻ
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. 11ന് വീട്ടുവളപ്പിലാണ് സംസ്കാരം. രോഗബാധിതയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. കഴുത്തിന് കലശലായ വേദനയെത്തുടര്‍ന്ന് അവസാനവര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിയായ മകൾ നവമിയെ കഴിഞ്ഞ ഒന്നിനാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയശേഷം മാതാവ് ബിന്ദു കുളിക്കാനായി പോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു വന്‍ അപകടമുണ്ടായത്. തലയോലപ്പറമ്പ് ഉമ്മാംകുന്നില്‍ പണിതീരാത്ത വീട്ടിലാണ് നിര്‍ധന കുടുംബം താമസിക്കുന്നത്. ഭര്‍ത്താവ് വിശ്രുതനും മക്കളായ നവനീത്, നവമി എന്നിവര്‍ക്ക് പുറമെ 90 കാരിയായ അമ്മ സീതാലക്ഷ്മിയും ബിന്ദുവിന്‍റെ സംരക്ഷണയിലായിരുന്നു.
dfrsdfsdfs