സെന്റ് മൈക്കിൾസ് ജുഫൈർ ഫാമിലി സെല്ല് ഒമ്പതാം വാർഷികം ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: സെന്റ് മൈക്കിൾസ് ജുഫൈർ ഫാമിലി സെല്ലിന്റെ ഒമ്പതാം വാർഷികാഘോഷം സേക്രഡ് ഹാർട്ട് ചർച്ച് അസിസ്റ്റന്റ് വികാരി ഫാദർ ജോൺ ബ്രിട്ടോ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ മലയാളി കാത്തലിക് കമ്യൂണിറ്റി കോഓഡിനേറ്റർ ജോസ് ജോർജും സോണൽ ലീഡർ റോയ് സാമുവലും പ്രസംഗിച്ച പരിപാടിക്ക് ഫാമിലി സെല്ലിന്റെ അസിസ്റ്റന്റ് ലീഡർ ടോജി അവറാച്ചൻ, ലിപ്ജി ജോബി എന്നിവർ നേതൃത്വം നൽകി.

റിൻസി മേരി റോയിയും സോന ടോജിയും പരിപാടിയുടെ അവതാരകരായി. ഖത്തറിൽനിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള 22 ഓളം കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ 75ൽ പരം പേർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ബഹ്റൈനിൽ നിന്ന് അമേരിക്കയിലേയ്ക്ക് താമസം മാറ്റുന്ന കൂട്ടായ്മയുടെ തുടക്കകാരായ കെ.എം. ജോസഫിനും മെറിലി ജോസഫിനും ചടങ്ങിൽ യാത്രയപ്പും നൽകി.

article-image

ംംു

You might also like

  • Straight Forward

Most Viewed