ഈദ് ഗാഹ് ഒരുക്കം പൂർത്തിയായി

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഒരുക്കം പൂർത്തിയായി. മനാമ ഗോൾഡ് സിറ്റിക്ക് മുൻവശമുള്ള മുനിസിപ്പാലിറ്റി കോമ്പൗണ്ടിൽ രാവിലെ അഞ്ചിനാണ് ഈദ് ഗാഹ് നടക്കുന്നത്.
അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഈദ് ഗാഹ് സ്വാഗത സംഘം രൂപവത്കരിച്ചു. ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത്, വൈസ് ചെയർ മാൻ നൗഷാദ് പിപി , ജനറൽ കൺവീനർ അബ്ദുസ്സലാം ബേപ്പൂർ എന്നിവർ നേതൃത്വം നൽകുന്ന സ്വാഗതസംഘമാണ് രൂപികരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് അൽ ഫുർഖാൻ സെന്ററിൽ ചേർന്ന യോഗത്തിൽ അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും, അബ്ദുസ്സലാം ബേപ്പൂർ നന്ദിയും പറഞ്ഞു.
േ്ി്േ