യു.എൻ സുരക്ഷാസമിതിയിൽ ബഹ്റൈന് താൽക്കാലിക അംഗത്വം


പ്രദീപ് പുറവങ്കര

മനാമ: യു.എൻ സുരക്ഷാസമിതിയിൽ ബഹ്റൈന് താൽക്കാലിക അംഗത്വം ലഭിച്ചു. 2026 ജനുവരി ഒന്നു മുതൽ രണ്ട് വർഷത്തേക്കാണ് അംഗത്വം ലഭിച്ചത്. ബഹ്റൈനൊപ്പം കൊളംബിയ, കോംഗോ, ലാത്വിയ, ലൈബീരിയ എന്നീ രാജ്യങ്ങൾക്കും താൽക്കാലിക അംഗത്വം ലഭിച്ചു. ന്യൂയോർക്കിലെ യു.എൻ ജനറൽ അസംബ്ലിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 187ൽ 186 വോട്ടുകൾ നേടിയാണ് ബഹ്റൈൻ സ്ഥാനം സ്വന്തമാക്കിയത്.

അടുത്തിടെ യു.എൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ ലഭിച്ച ഏറ്റവും വലിയ വോട്ടു ശതമാനങ്ങളിലൊന്നാണിത്. ഇതോടെ അടുത്ത രണ്ട് വർഷത്തേക്ക് സമാധാനം, സുരക്ഷ എന്നിവയിൽ അന്താരാഷ്ട്ര തീരുമാനമെടുക്കുന്നതിൽ ബഹ്റൈനും പങ്കാളികളാകും. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി യു.എൻ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു.

ഈ നേട്ടത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും വിദേശകാര്യ മന്ത്രി അഭിനന്ദനമറിയിച്ചു.

article-image

asasd

You might also like

Most Viewed