ബഹ്‌റൈൻ പ്രതിഭ അരങ്ങ് 2025ന്റെ ഗ്രാൻഡ് ഫിനാലെ മേയ് 30ന്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ പ്രതിഭ റിഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി മുതൽ നടന്നുവരുന്ന അരങ്ങ് 2025 എന്ന കലാ കായിക സാഹിത്യ രചന മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ മേയ് 30 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ സൽമാബാദിലെ ഗൾഫ് എയർ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഡോ. ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീത നിശയും മറ്റു കലാ പരിപാടികളും ഫിനാലെയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും. പ്രതിഭയുടെ റിഫ മേഖലയിലെ ഏഴ് യൂനിറ്റുകളിൽ നിന്നുള്ള അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള നിരവധി കലാ, കായിക, സാഹിത്യ മത്സരങ്ങളാണ് കഴിഞ്ഞ നാല് മാസക്കാലയളവിൽ സംഘടിപ്പിക്കപ്പെട്ടത്.

ഗ്രാൻഡ്‌ഫിനാലെയിലേക്ക് മുഴുവൻ കലാപ്രേമികളേയും ക്ഷണിക്കുന്നതായും, പ്രവേശനം തീർത്തും സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൻ ഷീബ രാജീവൻ, ജനറൽ കൺവീനർ ജയേഷ് വി.കെ, പ്രതിഭ റിഫ മേഖല സെക്രട്ടറി മഹേഷ് കെ.വി, പ്രസിഡന്റ് ഷിജു പിണറായി, ട്രഷറർ ബാബു വി.ടി എന്നിവർ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed