സിംസ് വനിതാ-കുട്ടികളുടെ വിഭാഗം പ്രവർത്തനോദ്ഘാടനം സമുചിതമായി ആഘോഷിച്ചു

പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റിയുടെ (സിംസ്) വനിതാ വിഭാഗത്തിന്റെയും (ലേഡീസ് വിങ്) കുട്ടികളുടെ വിഭാഗത്തിന്റെയും (ചിൽഡ്രൻസ് വിങ്) ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സിംസ് ഗുഡ്‌വിൻ ഹാളിൽ വെച്ച് നടന്നു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൻ ലേഡീസ് വിംഗിന്റെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ, പ്രശസ്ത സിനി ആർട്ടിസ്റ്റ് ജയ മേനോൻ ചിൽഡ്രൻസ് വിംഗിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

article-image

സിംസ് പ്രസിഡന്റ് പി.റ്റി. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, ജോയിന്റ് സെക്രട്ടറി ജോബി ജോസഫ്, കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ലേഡീസ് വിംഗ് ഭാരവാഹികളായ സ്റ്റെഫി മരിയ അരുൺ, മേരി ജെയിംസ് എന്നിവരും ചിൽഡ്രൻസ് വിംഗ് ഭാരവാഹികളായ ഷാർവിൻ ഷൈജു, ജെയിൻ ലൈജു എന്നിവരും വരാനിരിക്കുന്ന വർഷത്തെ പ്രവർത്തന രേഖകൾ ചടങ്ങിൽ അവതരിപ്പിച്ചു.

പോർഷെ ബഹ്‌റൈൻ 'വുമൺ ഓഫ് ദി ഇയർ' അവാർഡ് ജേതാവായ ജയ മേനോനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. ലേഡീസ് വിംഗിനു വേണ്ടി പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ അവരെ പൊന്നാട അണിയിച്ചു.

article-image

സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകകളായ സ്മിത ജെൻസെൻ, ജയ മേനോൻ എന്നിവരുടെ സാന്നിധ്യത്തിന് ലേഡീസ് വിംഗ് വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ് നന്ദി രേഖപ്പെടുത്തി.

article-image

ചിൽഡ്രൻസ് വിംഗ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ലേഡീസ് വിംഗ് ട്രെഷറർ സുനു ജോസഫും എക്സിക്യൂട്ടീവ് അംഗങ്ങളായ ജോയ്സി സണ്ണി, അൽവീനിയ ക്ലിറ്റിൻ, ഐശ്വര്യ ജോസഫ്, ഷാന്റി ജെയിംസ്, ഷീന തോമസ്, ജെനിറ്റ് ഷിനോയ്, ലിജി ജോസ് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രിറ്റി റോയ്, ജെന്നിഫർ ജീവൻ എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു. സിംസ് ബോർഡ് ഓഫ് ഡയറക്ടർമാരായ ജേക്കബ് വാഴപ്പിള്ളി, ജെയ്സൺ മഞ്ഞളി, സിബു ജോർജ്, സോബിൻ ജോസ്, പ്രേംജി ജോൺ എന്നിവർ പ്രോഗ്രാമിന്റെ ഏകോപനം നിർവഹിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed