കോഴിക്കോട് ഫെസ്റ്റ്-2k26 ജനുവരി 23-ന്; ഇന്ത്യൻ ക്ലബ്ബിൽ മെഗാ ഷോ ഒരുങ്ങുന്നു
പ്രദീപ് പുറവങ്കര/ മനാമ
ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ 15-ാം വാർഷികാഘോഷം 'കോഴിക്കോട് ഫെസ്റ്റ്-2k26' എന്ന പേരിൽ ജനുവരി 23-ന് നടക്കും. വൈകുന്നേരം 5 മുതൽ രാത്രി 11 വരെ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഓറ ആർട്‌സിന്റെ ബാനറിൽ അരങ്ങേറുന്ന മെഗാ ഷോയിൽ പ്രശസ്ത താരം ഷാഫി കൊല്ലം, ഐഡിയ സ്റ്റാർ സിംഗർ ജേതാക്കളായ വിജിത, മിഥുൻ മുരളീധരൻ, ഗായിക സ്മിത എന്നിവർ നയിക്കുന്ന ഗാനമേള പ്രധാന ആകർഷണമായിരിക്കും.
മനോജ് മയ്യന്നൂർ സംവിധാനം ചെയ്യുന്ന പ്രോഗ്രാമിൽ അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും ഉണ്ടാകും. ഇ.വി. രാജീവൻ ചെയർമാനും അനിൽ യു.കെ. ജനറൽ കൺവീനറുമായുള്ള 101 അംഗ സ്വാഗതസംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ, സെക്രട്ടറി ജോജീഷ്, ട്രഷറർ റിഷാദ് കോഴിക്കോട് തുടങ്ങിയ ഭാരവാഹികൾ പരിപാടികൾ വിശദീകരിച്ചു. സലീം ചിങ്ങപുരം, ശ്രീജിത്ത് കുറിഞ്ഞാലിയോട്, ജോണി താമരശ്ശേരി തുടങ്ങിയവരും സംബന്ധിച്ചു. പ്രവേശനം സൗജന്യമായ ഈ കലാവിരുന്നിലേക്ക് ബഹ്‌റൈനിലെ മുഴുവൻ ആസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
zdasdasads

