കെ.എം.സി.സി ബഹ്‌റൈൻ സൗത്ത് സോൺ കമ്മിറ്റി സൗത്തേൺ ബ്രീസ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: കെ.എം.സി.സി ബഹ്‌റൈൻ സൗത്ത് സോൺ കമ്മിറ്റി സംഘടിപ്പിച്ച സൗത്തേൺ ബ്രീസ് ഫെസ്റ്റ് 2025 മനാമ കെ.എം.സി.സി ഓഫിസിൽ നടന്നു. തൃശൂർമുതൽ തിരുവനന്തപുരംവരെയുള്ള ബഹ്‌റൈനിലെ കെ.എം.സി.സി പ്രവർത്തകരുടേയും കുടുബങ്ങളുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. വനിതകളുടെ പായസ മത്സരം, കുട്ടികളുടെ ചിത്ര രചനാ മത്സരം, മാപ്പിളപ്പാട്ട് മത്സരം, വിവിധ കലാ പ്രകടനങ്ങൾ, ഉൾപ്പെടെയുള്ള പരിപാടികളോടെ വേറിട്ട അനുഭവമായിരുന്നു.
തുടർന്ന് നടന്ന സമാപന സംഗമം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉൽഘാടനം ചെയ്തു. സൗത്ത് സോൺ പ്രസിഡന്റ് സഹിൽ തൊടുപുഴ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ വോൾഡ് കെ.എം.സി.സി സെക്രട്ടറിയായി തെരെഞ്ഞെടുത്ത അസൈനാർ കളത്തിങ്കലിനെ ആദരിച്ചു.
സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, ട്രഷറർ കെ.പി. മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സി.എച്ച് സെന്റർ ജനറൽ കൺവീനർ റഷീദ് ആറ്റൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. ബഹ്‌റൈൻ കെ.എം.സി.സി സൗത്ത് സോൺ ജനറൽ സെക്രട്ടറി ടി.കെ. റാഷിദ് സ്വാഗതവും ട്രഷറർ ഖലീൽ വെട്ടിക്കട്ടിരി നന്ദിയും പറഞ്ഞു.
hjg