തട്ടായ് ഹിന്ദു കമ്മ്യൂണിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 142-ലധികം പേർ പങ്കെടുത്തു
പ്രദീപ് പുറവങ്കര/ മനാമ
ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി (SMC) സഹകരിച്ച് തട്ടായ് ഹിന്ദു കമ്മ്യൂണിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 16 വെള്ളിയാഴ്ച മനാമ അൽ ഹദ്രാമി അവന്യൂവിലെ ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്ര ഓഡിറ്റോറിയത്തിൽ (T.H.M.C. Auditorium) വെച്ചായിരുന്നു പരിപാടി നടന്നത്.
കഴിഞ്ഞ 30 വർഷത്തിലധികമായി വർഷത്തിൽ നാല് തവണ വീതം തട്ടായ് ഹിന്ദു കമ്മ്യൂണിറ്റി ഇത്തരം രക്തദാന ക്യാമ്പുകൾ നടത്തിവരുന്നുണ്ട്. ഇത്തവണ നടന്ന ക്യാമ്പിൽ നാല് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 142-ലധികം പേർ രക്തം നൽകാനായി രജിസ്റ്റർ ചെയ്തു. ക്ഷേത്ര വിശ്വാസികളടക്കം നിരവധിയാളുകൾ പങ്കെടുത്ത ക്യാമ്പ് വലിയ വിജയമായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിക്കാൻ സഹകരിച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സ് അധികൃതരോട് സംഘാടകർ നന്ദി രേഖപ്പെടുത്തി. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായെത്തിയ എല്ലാ രക്തദാതാക്കൾക്കും ക്യാമ്പിന് പിന്തുണ നൽകിയവർക്കും തട്ടായ് ഹിന്ദു കമ്മ്യൂണിറ്റി നന്ദി അറിയിച്ചു.
dfsdffds
saddsdfsds
esadsadsasd

