ബഹ്‌റൈൻ ഭാരതി അസോസിയേഷൻ പൊങ്കൽ ആഘോഷിച്ചു; ആയിരങ്ങൾ പങ്കെടുത്തു


പ്രദീപ് പുറവങ്കര/ മനാമ

ബഹ്‌റൈനിലെ ഭാരതി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ പൊങ്കൽ ആഘോഷങ്ങൾ ഇന്ത്യൻ ക്ലബ്ബിൽ നടന്നു. സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി സിയാദ് ആദിൽ ദർവിഷ് മുഖ്യാതിഥിയായി പങ്കെടുത്ത് തമിഴ് സമൂഹത്തിന് ആശംസകൾ നേർന്നു. ബഹ്‌റൈനിന്റെ വികസനത്തിൽ തമിഴ് ജനത നൽകുന്ന സംഭാവനകളെയും ഇന്ത്യ-ബഹ്‌റൈൻ ചരിത്രബന്ധത്തെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു.

രാവിലെ ആരംഭിച്ച ആഘോഷങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ഒത്തുചേർന്നത്. പരമ്പരാഗത രീതിയിലുള്ള പൊങ്കൽ സദ്യയും വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. അറുപതോളം വനിതകൾ അണിനിരന്ന കുമ്മി നൃത്തം, നാടോടി നൃത്തങ്ങൾ, നൂറോളം വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ എന്നിവ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. കൂടാതെ കോലം മത്സരം, ഉറി അടി, വടംവലി തുടങ്ങിയ പരമ്പരാഗത ഗ്രാമീണ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

വൈകുന്നേരം നടന്ന സംഗീത-ഹാസ്യ വിരുന്നിൽ പ്രശസ്ത ഗായകരും ഹാസ്യകലാകാരന്മാരും പങ്കെടുത്തു. സ്റ്റാർ വിഷൻ ഇവന്റ്സിന്റെ പിന്തുണയോടെ ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ പ്രവേശനം സൗജന്യമായിരുന്നു. രാവിലെ നടന്ന സെഷനിൽ 2,200 ഓളം പേരും വൈകുന്നേരം 2,000 പേരുമാണ് പങ്കെടുത്തതെന്ന് സംഘാടകർ അറിയിച്ചു.

article-image

sasdaas

article-image

asddas

article-image

adsadesasewads

You might also like

  • Lulu Exchange
  • Straight Forward

Most Viewed