യുഎൻഎ നേഴ്സസ് ഫാമിലി ബഹ്‌റൈൻ നേഴ്സസ് ഡേ ആഘോഷിച്ചു


യുഎൻഎ നേഴ്സസ് ഫാമിലി ബഹ്‌റൈൻ നേഴ്സസ് ഡേ ആഘോഷിച്ചു. സഗയ്യ കെ.സി.എ ഹാളിൽ വെച്ച് നടന്ന പരിപാടി ബഹ്‌റൈൻ പാര്ലമെന്റ് അംഗം ഡോ: ഹസ്സൻ ഈദ് ബുഖാമസ് ഉദ്ഘാടനം ചെയ്തു. യുഎൻഎ ബഹ്‌റൈൻ നേഴ്സസ് ഫാമിലി പ്രസിഡന്റ് ജിബി ജോൺ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അരുൺജിത്ത് എ. പി സ്വാഗതം ആശംസിച്ചു.

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്‍ണപിള്ള , എഴുത്തുകാരൻ സജി മാർക്കോസ് , പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഹെഡ് സുധീർ തിരുനിലത്ത് എന്നിവർ ആശംസകൾ നേർന്നു. സാമൂഹിക പ്രവർത്തകരായ ഡോ: ഷെമിലി.പി. ജോൺ, നിസാർ കൊല്ലം, രാജുകല്ലുമ്പുറം എന്നിവർ സന്നിഹിതരായ പരിപാടിയിൽ 20 വർഷത്തിന് മുകളിൽ സേവനം നടത്തിയ നാൽപതോളം നേഴ്‌സുമാരെ ആദരിച്ചു.

ചടങ്ങിൽ ശീതൾ ടെസ്സി രചിച്ച പുസ്തകത്തിൻറെ പ്രകാശനം സജി മാർകോസ് നിർവഹിച്ചു. സബ്കമ്മറ്റി യിലെ പ്രവർത്തക മികവിന് , മിനി, നിധീഷ്, അജേഷ്, ജനനി, ലിജോ എന്നിവർക്ക് ട്രെഷറർ നിതിൻ, വൈസ് പ്രസിഡന്റ് സുനിൽ എന്നിവർ ചേർന്ന് മൊമെന്റോ സമ്മാനിച്ചു. പയ്യന്നൂർ സൗഹൃദ വേദിയുടെ നാടൻ പാട്ടും വേദിയിൽ അരങ്ങേറി. ജോയിന്റ് സെക്രട്ടറി മിനി മാത്യു നന്ദി രേഖപ്പെടുത്തി.

article-image

g

You might also like

Most Viewed