വിമൺ എക്രോസ് വനിതാ ക്യാമ്പ് സംഘടിപ്പിച്ചു

സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി വനിതകളുടെ സാമൂഹികവും വ്യക്തിപരവുമായ പുരോഗതിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന വിമൺ എക്രോസിന്റെ ആഭിമുഖ്യത്തിൽ കെ സി എ ബഹ്‌റൈനുമായി സഹകരിച്ച് “ഷീ” എന്ന പേരിൽ വനിതാ ക്യാമ്പ് സംഘടിപ്പിച്ചു. കെസിഎ ഹാളിൽ നടന്ന പരിപാടിയിൽ ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ പങ്കെടുത്തു.
ബഹ്റൈനിലെ പ്രമുഖ ആരോഗ്യ വിദഗ്ധയും അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ സിൽവി ജോൺ, അധ്യാപികയും സംവിധായികയുമായ നിധി എസ് മേനോൻ, റേഡിയോ ജോക്കിയും ഇൻഫ്ലുവൻസറുമായ ആർ ജെ നൂർ, മോഡലും ചിത്രകാരിയുമായ ബ്ലസീന ജോർജ് എന്നിവർ ആരോഗ്യം നൃത്തം, അഭിനയം, ചിത്രരചന തുടങ്ങിയ വിഷയങ്ങളെ ആസ്പമാക്കി സംസാരിക്കുകയും ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
മാധുരി പ്രകാശ് ദേവിജി മുഖ്യാതിഥിയും കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ വിശിഷ്ടാത്ഥിയുമായി പങ്കെടുത്തു. വിമൺ എക്രോസ്സ് ഫൗണ്ടർ സുമിത്ര പ്രവീൺ പരിപാടികൾക്ക് നേതൃത്വം നൽകി.
gfg