കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ജൂലൈ അഞ്ച് മുതൽ

കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി വേനലവധിക്കാലത്ത് വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ജൂലൈ അഞ്ച് മുതൽ ആഗസ്ത് ഒന്നുവരെ മനാമ കെ.എം.സി.സി ഹാളിൽ നടക്കും.
രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ് നടക്കുക. ആറുമുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. വ്യക്തിത്വ വികസനം, ലൈഫ് സ്കിൽസ്, ഹാബിറ്റ്സ് മോൾഡിങ്, ആർട്സ്, സ്പോർട്സ്, ഫസ്റ്റ് എയ്ഡ്, ട്രോമാ കെയർ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഫ്യൂചർ വേൾഡ്, ഫിനാൻസ് മാനേജ്മെൻറ് തുടങ്ങി വിവിധ വിഷയങ്ങളിൽ ട്രെയിനിങ് സെഷനുകൾ നടക്കും.
ക്യാമ്പിന്റെ ഭാഗമായി ശിൽപശാലകൾ, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ഗെയിംസ്, പ്രായോഗിക പരിശീലനം, മത്സരങ്ങൾ, ഫാമിലി മീറ്റ് എന്നിവ സംഘടിപ്പിക്കും. വിദഗ്ധ പരിശീലകരായ നബീൽ മുഹമ്മദ്, യഹ്‌യ മുബാറക്, ഹിഷാം പി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ജൂലൈ അഞ്ച് ശനിയാഴ്ച രാത്രി ഏഴിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കെ.എം.സി.സി സ്റ്റേറ്റ് നേതാക്കൾ സംബന്ധിക്കും.
കെ.എം.സി.സി ബഹ്റൈൻ മീഡിയ വിങ് ചെയർമാൻ എ.പി. ഫൈസൽ പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2 വിന്റെ വിഡിയോ ലോഞ്ചിങ് നിർവഹിച്ചു.
സമ്മർ ക്യാമ്പിന് കുട്ടികളെ രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള രക്ഷിതാക്കൾ 35989313 അല്ലെങ്കിൽ 33165242 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ല പ്രസിഡൻറ് ഇക്ബാൽ താനൂർ, ജനറൽ സെക്രട്ടറി അലി അക്ബർ, ട്രഷറർ ഫാറൂഖ്, ഓർഗനൈസിങ് സെക്രട്ടറി വി.കെ. റിയാസ്, മറ്റ് ഭാരവാഹികളായ ഷാഫി കോട്ടക്കൽ, ഉമ്മർ കൂട്ടിലങ്ങാടി, നൗഷാദ് മുനീർ, മുഹമ്മദ് മഹ്‌റൂഫ് ആലിങ്ങൽ, മുഹമ്മദ് അലി, ഷഹീൻ താനാലൂർ, മുജീബ് മേൽമുറി, മൊയ്ദീൻ മീനാർകുഴി, കെ.ആർ. ശിഹാബ് പൊന്നാനി, അനീസ് ബാബു എന്നിവർ അറിയിച്ചു.
dsfs