ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമുള്ള കരാർ പ്രാബല്യത്തിൽ

ബഹ്റൈൻ, യു.എ.ഇ സർക്കാറുകൾ തമ്മിലുള്ള നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമുള്ള കരാർ പ്രാബല്യത്തിൽ വന്നു. മേയ് 8 മുതലാണ് മുന്നേ ഒപ്പു വെച്ചിരുന്ന കരാർ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗിക വിവരം അറിയിച്ചത്.
നിക്ഷേപങ്ങൾക്ക് പൂർണ സംരക്ഷണം ഉറപ്പുനൽകുന്നതും ന്യായവും നീതിയുക്തവുമായ പരിഗണന ഉറപ്പാക്കുന്നതിലൂടെയും തർക്കപരിഹാരത്തിന് വ്യക്തമായ സംവിധാനങ്ങൾ നൽകുന്നതിലൂടെയും നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്തുന്നതുമായ ഒരു സമഗ്ര നിയമ ചട്ടക്കൂടാണ് ഈ കരാറിലുള്ളത്.
യു.എ.ഇയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിന് ബഹ്റൈൻ വലിയ പ്രാധാന്യം നൽകുന്നുവെന്ന് ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.
sdfsdf