ബഹ്റൈൻ മലപ്പുറം ജില്ല ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു

ബഹ്റൈൻ മലപ്പുറം ജില്ല ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ മാസം രൂപം കൊടുത്ത അഡ് ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. അഡ്ഹോക് കമ്മിറ്റി ചെയർമാൻ ബഷീർ അമ്പലായി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ സലാം മമ്പാട്ടുമൂല സ്വാഗതവും ജനറൽ കൺവീനർ ഷമീർ പൊട്ടച്ചോല നന്ദിയും പ്രകാശിപ്പിച്ചു.
യോഗത്തിൽ അലി അഷറഫ് അഡ്ഹോക്ക് കമ്മിറ്റിയുടെ ഒരു മാസത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് യോഗ നടപടികളുടെ ചുമതല ബഷീർ അമ്പലായി, ഫസലുൽ ഹഖ് എന്നിവർ നിർവഹിച്ചു. അടുത്ത ഒരുവർഷത്തേക്ക് ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറത്തെ നയിക്കുന്നതിനായി സലാം മാമ്പാട്ടുമൂല പ്രസിഡൻറായും ഷമീർ പൊട്ടച്ചോല ജനറൽ സെക്രട്ടറിയായും അലി അഷറഫ് വാഴക്കാട് ട്രഷറർ ആയും മൻഷീർ കൊണ്ടോട്ടി ഓർഗനൈസിങ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
അഡ്വൈസറി ബോർഡ് അംഗങ്ങളായി ബഷീർ അമ്പലായി, ഹബീബ് റഹ്മാൻ, കെ.ടി. മുഹമ്മദലി , നാരായണൻ പി.ടി, ബാലകൃഷ്ണൻ, എൻ.കെ, മുഹമ്മദലി മലപ്പുറം എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി രാജേഷ് നിലമ്പൂർ, ഷാനവാസ് എടപ്പാൾ, റംഷാദ് അയിലക്കാട്, മുനീർ ഒറവക്കോട്ടിൽ, സകരിയ പൊന്നാനി (വൈസ് പ്രസിഡണ്ട്.), ഷബീർ മുക്കൻ, അഷറഫ് കുന്നത്തുപറമ്പിൽ, കാസിം പാടത്തകായിൽ, ഷിബിൻ തോമസ്, അബ്ദുൽ ഹഖ് മാസ്റ്റർ (ജോയിന്റ് സെക്രട്ടറി), സംശുദ്ദീൻ ഷാദ ഫിഷ് (അസിസ്റ്റന്റ് ട്രഷറർ), ഡോ. യാസർ ചോമയിൽ (മെഡിക്കൽ അഡ്വൈസർ ), ഫസലുൽ ഹഖ് (മീഡിയ വിങ് കൺവീനർ), അൻവർ നിലമ്പൂർ (എന്റർടൈൻമെന്റ് സെക്രട്ടറി), റസാക്ക് പൊന്നാനി (ചാരിറ്റി കൺവീനർ), റഹ്മത്തലി (സ്പോർട്സ് കൺവീനർ), വാഹിദ് വളാഞ്ചേരി (മെമ്പർഷിപ് സെക്രട്ടറി), റിയാസ് ഓമാനൂർ( ഹെൽപ് ഡെസ്ക് കൺവീനർ), മുജീബ് പുറത്തൂർ (ജോബ് സെല്ല് കൺവീനർ), രഘുനാഥ് (സാഹിത്യ വിഭാഗം കൺവീനർ), ഫിറോസ് വെളിയങ്കോട് (ഓഡിറ്റർ), ബഷീർ തറയിൽ (വളണ്ടിയർ കോഓഡിനേറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു.
dff