ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ജൂനിയർ ആൻഡ് സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ആരംഭിച്ചു

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ജൂനിയർ ആൻഡ് സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ആരംഭിച്ചു. ആദ്യ ദിനത്തിൽ 65 മത്സരങ്ങൾ അരങ്ങേറി. ഇന്ത്യൻ സ്‌കൂൾ ഇസാ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ അന്താരാഷ്‌ട്ര നിലവാരമുള്ള ബാഡ്മിന്റൺ കോർട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിൽ 350-ലധികം കളിക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് ദിവസങ്ങളിലായി 400-ലധികം മത്സരങ്ങൾ നാലു കോർട്ടുകളിലായി നടക്കും.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. നാഷണൽ ട്രേഡിംഗ് ഹൗസ് മാനേജിംഗ് ഡയറക്ടർ ദിലീപ് സി താക്കർ, ബഹ്‌റൈൻ നാഷണൽ ബാഡിംന്റൺ ടീം കോച്ച് അഹമ്മദ് അൽ ജല്ലാദ്, സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഫിനാൻസ് ആൻഡ് ഐടി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാരായ ജി സതീഷ്, പ്രിയ ലാജി, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷന്റെ അനുമതിയോടെ നടക്കുന്ന കായിക മത്സരം രാജ്യത്തെ ഏറ്റവും വലിയ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നാണ്. ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈറ്റ് ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കളിക്കാർ 39 ഇനങ്ങൾ ഉളള മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
മെയ് 10ന് നടക്കുന്ന സമാപന ചടങ്ങിൽ ഓരോ വിഭാഗത്തിലെയും വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനിക്കും.
esfsf