ബഹുരാഷ്ട്ര സംരംഭങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം


ഒന്നിലധികം രാജ്യങ്ങളിൽ ബിസിനസ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുള്ള ബഹുരാഷ്ട്ര സംരംഭങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെൻറ് അംഗീകാരം നൽകി.

കഴിഞ്ഞവർഷം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുറപ്പെടുവിച്ച ബഹുരാഷ്ട്ര സംരംഭങ്ങൾക്കുള്ള ആഭ്യന്തര മിനിമം ടോപ്-അപ് ടാക്സ് നിയമത്തെയാണ് എം.പിമാർ വോട്ടിനിട്ട് അംഗീകരിച്ചത്.

നിർദിഷ്ട നിയമപ്രകാരം രാജ്യത്ത് 348 ബഹുരാഷ്ട്ര കമ്പനികൾനിന്നായി 130 ദശലക്ഷം ദീനാർ വാർഷിക നികുതി വരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.

ഈ വരുമാനം ബഹ്റൈൻറെ സാമ്പത്തിക സ്ഥിതിക്ക് കാര്യമായ സംഭാവനയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

article-image

dsxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed