ഒഐസിസി ബഹറിൻ ആലപ്പുഴ ജില്ലാ കമ്മറ്റി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി രൂപികരിച്ചു


ഒഐസിസി ബഹറിൻ ആലപ്പുഴ ജില്ലാ കമ്മറ്റി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി രൂപികരിച്ചു. ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് മോഹൻകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതം പറഞ്ഞു.

ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് കൺവീനറുമായ രാജു കല്ലുംപുറം ഉൽഘാടനം ചെയ്തു. ഒ ഐ സി സി ആക്ടിങ്ങ് പ്രസിഡൻ്റും വർക്കിഗ് പ്രസിഡന്റുമായ ബോബി പാറയിൽ ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള പ്രദീപ് മേപ്പയൂർ, സന്തോഷ് ബാബു, തോമസ്സ് ഫിലിപ്പ്, ദീപക് പ്രഭാകർ, സജി ഫിലിപ്പ്, തോമസ്സ് ബേബി എന്നിവർ ആശംസകൾ നേർന്നു.

ചാരിറ്റി വിംഗ് കൺവീനർ ജോയി ചുനക്കര കൃതഞ്ജത രേഖപ്പെടുത്തി. മാവേലിക്കര നിയോജക മണ്ഡലം ഭാരവാഹികളായി പ്രസിഡന്റ് :- ബോണി മുളപ്പാംപ്പള്ളിൽ ജനറൽ സെക്രട്ടറി:- അരുൺ എസ്സ് ഉണ്ണിത്താൻ ട്രഷറർ:- അനന്തു പ്രസാദ് , വൈസ് പ്രസിഡൻ്റ്:- പ്രസാദ് , സെക്രട്ടറി:- ഗോപാലകൃഷ്ണൻ എന്നിവരെ തെരെഞ്ഞെടുത്തു.

article-image

േിേ്ി

You might also like

Most Viewed