ഡബ്ല്യു.എം.സി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന്റെ 500ാം മീറ്റിങ്ങും സ്ഥാപനത്തിന്റെ 21ആം വാർഷിക ആഘോഷവും സംഘടിപ്പിച്ചു

ഡബ്ല്യു.എം.സി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന്റെ 500ആം മീറ്റിങ്ങും സ്ഥാപനത്തിന്റെ 21ആം വാർഷിക ആഘോഷവും സംഘടിപ്പിച്ചു. ചടങ്ങിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ മെഡിക്കൽ സ്റ്റാഫ് ഹെഡ് ഡോ. ദീപക് എബ്രഹാം മുഖ്യാതിഥിയായി പങ്കെടുത്തു. തന്റെ നേതൃത്വ യാത്രയിൽനിന്ന് ലഭിച്ച പാഠങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ടോസ്റ്റ്മാസ്റ്റേഴ്സ് ഏരിയയിലെ മാർഗദർശികളായ വ്യക്തികൾ, മുൻ അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ ഹാജരായിരുന്നു.
ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനലിന്റെ (ആഗോള തലത്തിൽ ആശയവിനിമയ, നേതൃത്വ കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു ലാഭരഹിത സംഘടന) കേന്ദ്രബിന്ദുവായ ആശയവിനിമയ കഴിവുകളെ അടിസ്ഥാനമാക്കിയുള്ള വിവിധ സെഷനുകൾ ഈ ഇവന്റിൽ ഉൾപ്പെടുത്തിയിരുന്നു. പരിപാടിയിൽ ‘സേവ് അവർ സീസ്’ എന്ന ആപ്തവാക്യത്തിൽ പോസ്റ്റർ മത്സരവും നടത്തി.
വിജയികളെ ആദരിച്ചു. കൂടാതെ, അംഗങ്ങൾ സാംസ്കാരിക പ്രകടനങ്ങൾ നടത്തിയതോടൊപ്പം ഒരു ഇന്ററാക്ടീവ് ‘കഹൂട്ട്’ ക്വിസ് മത്സരവും രസകരമായ അന്തരീക്ഷം സൃഷ്ടിച്ചു. 500ാം മീറ്റിങ്ങിന്റെ സന്ദർഭത്തിൽ, ക്ലബിന്റെ ‘എലോക്വൻസ്’ വാർത്തക്കുറിപ്പിന്റെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കി.
്േിേി