സി. മോയിൻകുട്ടി സാഹിബിന്റെ നാമധേയത്തിൽ വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ കെ.എം.സി.സി. കൊടുവള്ളി മണ്ഡലം കമ്മറ്റി മുൻ എം.എൽ.എയായിരുന്ന സി. മോയിൻകുട്ടി സാഹിബിന്റെ നാമധേയത്തിൽ സംഘടിപ്പിക്കുന്ന വോളിബാൾ ടൂർണമെന്റ് മേയ് രണ്ടിന് ആലി സ്പോർട്സ് ക്ലബിൽ വെച്ച് നടക്കും.
ഉച്ചക്ക് ഒന്നു മുതൽ ആരംഭിക്കുന്ന മത്സരത്തിൽ കേരള കാത്തലിക്ക് അസോസിയേഷൻ, ടീം തായ്‌ലൻഡ്, കെ.എം.സി.സി നാദാപുരം, കെ.എം.സി.സി കുറ്റ്യാടി, വോളി ഫ്രണ്ട്‌സ് കശ്മീർ, ആന്തലൂസ് സ്‌പൈക്കേഴ്‌സ്, എ.ഇ.ഒ ഏസസ്, കെ.എം.സി.സി കൊടുവള്ളി എന്നീ ടീമുകൾ ബഹ്റൈൻ, ഖത്തർ, സൗദി, കുവൈത്ത്, ദുബൈ എന്നിവിടങ്ങളിലെ പ്രഗത്ഭരായ താരങ്ങളെ അണിനിരത്തി കളത്തിലിറങ്ങും.
sgdfsg